മലയാളികളായ കാണാതായ സംഭവം ഗൗരവമുള്ളത്; ഐ.എസില്‍ ചേര്‍ന്നതായി വിശ്വസനീയമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി

Pinarayiതിരുവനന്തപുരം: മലയാളികളായ കാണാതായ സംഭവം ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണാതായവരില്‍ 6 സത്രീകളും മൂന്നു കുട്ടികളുമുണ്ട്. മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി വിശ്വസനീയമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്ലീം വിരുദ്ധ വികാരം ഇളക്കി വിടാന്‍  ചില സ്ഥാപിത താത്പര്യക്കാര്‍ ശ്രമിക്കുന്നുണ്ട്. മുസ്ലീങ്ങളെയാകെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ല. കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനാണ് മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.

Related posts