വെള്ളറട : കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ തുടലി-കോവിലുവിള-കലങ്കല്‍, -തേവര്കോണം ഭാഗങ്ങളിലാണ് നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ശക്തമായി വീശിയടിച്ച ചുഴലികാറ്റില്‍ കോവില്‍വിള സ്വദേശികളായ ബാലകൃഷ്ണ്‍, കെ.പി. സുകുമാരന്‍ നായര്‍, ലിസി, ബിജു, ഓമന അമ്മ, ദിവ്യ, തേവര്കോണം സ്വദേശികളായ മോഹനന്, ശ്രീധരന്, ഗോപാലകൃഷ്ണന്, പൊന്നമ്മ പിള്ള, രമണി, സീതപിള്ള, കേശവന്, ശ്രീധരന് നായര്‍, രാജേഷ്, രത്നന്, വിലാസിനി, ശശിധരന്, ഗംഗന്, ദിവ്യ മോള് എന്നിവരുടെ വീടുകള്‍ തകര്‍ന്നു.
കെ.പി. സുകുമാരന്‍ നായര്‍, കൃഷ്ണന് നായര്‍, കോമളന് നായര്‍, ബിന്ദു, മോഹനന് നായര്‍, ഗോപാലകൃഷ്ണ് നായര്‍, ജയകുമാര്‍, സുരേഷ് കുമാര്‍, ബാലകൃഷ്ണന് നായര്‍ തുടങ്ങിയവരുടെ ഉമസ്ഥത യിലുള്ള കൃഷിയിടങ്ങള്‍ നശിച്ചു. റബര്‍, പ്ലാവ്, കുലച്ച വാഴകള്‍ അടക്കം ലക്ഷം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാ ക്കപ്പെടുന്നത്.
പ്രദേശത്തെ 25 ലധികം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പ്രദേശത്തു വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ നിന്നും എത്തിയ അഗ്നി ശമനസേന രാത്രിയില്‍ റോഡില്‍ കിടന്ന മരങ്ങള്‍ മുറിച്ചു മാറ്റി. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.