ആ​നീ​സി​നെ കൊ​ന്ന​താ​ര്… നേ​ര​റി​യാ​ൻ ഇ​നി എ​ത്ര ദൂ​രം..? വിനീത കൊലക്കേസിൽ അറസ്റ്റിലായ രാ​ജേ​ന്ദ്ര​നെ ക്രൈം ​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തപ്പോൾ…


സ്വന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: തെ​ളി​വി​ന്‍റെ ഒ​രു തു​ന്പുപോ​ലും അ​വ​ശേ​ഷി​പ്പി​ക്കാ​തെ ന​ട​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട ആ​നീ​സ് കൊ​ല​ക്കേ​സി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന രാ​ജേ​ന്ദ്ര​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു.

ഇ​യാ​ൾ ഇ​തു​വ​രെ​യും കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. വി​ശ​ദ​മാ​യി ഇ​യാ​ളെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും.ആ​നീ​സ് കൊ​ല​ക്കേ​സി​നു സ​മാ​ന​മാ​യ​ത​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തോ​ടു ബ​ന്ധ​പ്പെ​ട്ട് രാ​ജേ​ന്ദ്ര​ൻ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​നീ​സ് കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യത്.

ഇ​യാ​ൾ ഈ ​പേ​രി​ലോ വ്യാ​ജ​പേ​രി​ലോ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലോ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലോ 2019-ൽ ​ജോ​ലി ചെ​യ്തി​രു​ന്നോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ലോ ഇ​റ​ച്ചി​ക്ക​ട​ക​ളി​ലോ മ​റ്റേ​തെ​ങ്കി​ലും തൊ​ഴി​ലു​ക​ളി​ലോ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി അ​റി​യു​ന്ന​വ​ർ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സി​നു വി​വ​രം കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം.

ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ 0480-2825228, 9497991040 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ന​ൽ​ക​ണ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

2019 ന​വം​ബ​ർ 14-നാ​ണ് വൈ​കീ​ട്ടാ​ണ് ഈ​സ്റ്റ് കോ​ന്പാ​റ​യി​ൽ എ​ലു​വ​ത്തി​ങ്ക​ൽ കൂ​ന​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ പോ​ൾ​സ​ന്‍റെ ഭാ​ര്യ ആ​നീ​സി(58)​നെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

 

Related posts

Leave a Comment