തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ടു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടു മാറ്റം അവസരവാദപരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊളിറ്റ്ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നു കുറ്റപ്പെടുത്തിയ ചെന്നിത്തല, പിണറായി വിജയന് അടക്കമുള്ള നേതാക്കളുടെ ഇടപെടലും സമ്മര്ദ്ദവുമാണു യെച്ചൂരിയുടെ നിലപാടു മാറ്റത്തിനു പിന്നില്ലെന്നും ആരോപിച്ചു.
ഇടതുപക്ഷത്തിന്റെ മദ്യനയത്തിനെതിരെ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെന്നിത്തല രംഗത്തു വന്നിരുന്നു. സിപിഎമ്മില്‍ മദ്യ ലോബി പിടിമുറുക്കിയെന്നായിരുന്നു ചെന്നിത്തല അന്ന് ആരോപിച്ചിരുന്നത്.