യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു
പട്ന: ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ നാലുപേരെ കിഷൻഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഷേർ സിംഗ് (55), ആകാശ് സിംഗ് (27), ബ്രിജ്ലാൽ സിംഗ് (30), ഷയാമു സിംഗ് (25) എന്നിവരാണ് അറസ്റ്റിലായത്. 30കാരിക്കുനേരേയാണ് അതിക്രമമുണ്ടായത്. കിഷൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടിൽനിന്നു ശനിയാഴ്ചയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. പിന്നീടു ചോളത്തോട്ടത്തിൽ യുവതിയെ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ...