കഴക്കൂട്ടം: മാധ്യമപ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണെ്ടത്തി. ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്‌ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്ന അനീഷ് ചന്ദ്രന്‍(34)നെയാണ് ഇന്ന് രാവിലെ എട്ടോടെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണെ്ടത്തിയത്. കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മാധ്യമപ്രവര്‍ത്തകനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി; ഏഷ്യാനെറ്റ് ന്യൂസില്‍ എഫ്‌ഐആര്‍ പ്രോഗ്രാമിന്റെ അവതാരകനായിരുന്നു അനീഷ്
