നടി മിയയെ തേടി സ്വപ്‌ന വേഷം എത്തിയിരിക്കുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിലൂടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോവുകയാണ് മിയ. അനാര്‍ക്കലിക്ക് ശേഷം വീണ്ടുമൊരു ഡോക്ടറുടെ വേഷത്തിലാണ് മിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മിയ തയ്യാറായില്ല. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് വളരെ വലിയ സന്തോഷമാണ് നല്‍കുന്നതെന്ന് മിയ പറയുന്നു.
അതേസമയം തമിഴില്‍ രണ്ടു ചിത്രങ്ങളും മിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും മിയ പറയുന്നു.