ലോക്ക്ഡൗൺ; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 20 മുതൽ

കോ​ട്ട​യം: ലോ​ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ 20 മു​ത​ൽ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​പ്രി​ൽ മാ​സ​ത്തി​ൽ അ​നു​വ​ദി​ച്ച റേ​ഷ​ന് പു​റ​മെ​യാ​ണി​ത്.

പ്ര​ധാ​ൻ മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എം​ജി​കെഎ​വൈ) പ്ര​കാ​രം എ​എ​വൈ (മ​ഞ്ഞ കാ​ർ​ഡ്), പി​എ​ച്ച്എ​ച്ച് (പി​ങ്ക് കാ​ർ​ഡ്) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ​ക്ക് ആ​ളൊ​ന്നി​ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​വീ​ത​മാ​ണ് ല​ഭി​ക്കു​ക.

എ​പ്രി​ൽ, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി പ്ര​കാ​രം സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന റേ​ഷ​നു പു​റ​മെ​യാ​ണി​ത്.

ആ​ളൊ​ന്നി​ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​വീ​തം ഉ​പ​ഭോ​ക്താ​ക്ക​ൾ ചോ​ദി​ച്ചു വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി റേ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പൊ​തു വി​ഭാ​ഗം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് (നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ) കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ റേ​ഷ​ൻ ല​ഭി​ക്കി​ല്ല. അ​രി​വി​ത​ര​ണം സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ ചു​വ​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്(0481 2560371),താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ൾ: കോ​ട്ട​യം (0481 560494), ച​ങ്ങ​നാ​ശേ​രി(0481 2421660), മീ​ന​ച്ചി​ൽ(0482 2212439), വൈ​ക്കം(04829 231269),കാ​ഞ്ഞി​ര​പ്പ​ള്ളി(04828 202543)

Related posts

Leave a Comment