മീരയ്ക്കു പിന്നാലെ അനുശ്രീയും അനുമോളും പോലീസാകുന്നു

Anu030616മൂന്നു മലയാളം ചിത്രങ്ങളില്‍ മീരാ ജാസ്മിന്‍, അനുശ്രീ, അനുമോള്‍ എന്നീ മൂന്നു നായികമാര്‍ പോലീസ് വേഷത്തിലെത്തുന്നു. പത്തു കല്പനകള്‍ എന്ന ചിത്രത്തിലാണു മീര കാക്കിയണിയുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫീസറായ ഷാസിയ അക്ബര്‍ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. പ്രശസ്ത ചിത്രസംയോജകനായ ഡോണ്‍ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ പത്തുകല്പനകളില്‍ അനൂപ് മേനോനാണു നായകന്‍.

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തിലാണ് അനുശ്രീയുടെ പോലീസ് വേഷമെന്നാണു റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ശരിയെങ്കില്‍ അനുശ്രീ ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാകും ഇത്. കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലാവും അനുമോളുടെ പോലീസ് വേഷം. എസിപി മെര്‍ലിന്‍ മാത്യു എന്ന കഥാപാത്രത്തെയാണ് അനുമോള്‍ അവതരിപ്പിക്കുക. കലവൂര്‍ രവികുമാറാണത്രേ സിനിമ സംവിധാനം ചെയ്യുന്നത്.

Related posts