മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹം! കാത്തിരിപ്പ് അവസാനിച്ചു; മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി പുലിമുരുകന്റെ കിടിലന്‍ ടീസര്‍ എത്തി (വീഡിയോ കാണാം)

mohan ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ആ കിടിലന്‍ ടീസര്‍ എത്തി. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്റെ ടീസര്‍ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുറത്തുവിട്ടത്. ഇന്നു രാവിലെ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ടീസര്‍ ഷെയര്‍ ചെയ്തു. ശ്വാസമടക്കിപ്പിടിച്ച് കാണുക, മുരുകന്‍ വേട്ടയ്ക്കിറങ്ങിയെന്നും താരം വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തു.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിച്ചത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്. മോഹന്‍ലാലിനെ കൂടാതെ തെലുങ്ക് നടന്‍ നരസിംഹ, തമിഴ് നടന്‍ കിഷോര്‍, ബോളിവുഡ് താരം മകരന്ദ് ദേശ്പാണ്ഡെ എന്നിവരും നടനും സംവിധായകനുമായ ലാലും താരനിരയിലുണ്ട്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

Related posts