പൂവത്തൂര്‍: നാട്ടിന്‍പുറങ്ങളിലെ സാംസ്കാരികകേന്ദ്രങ്ങളെ ബിജെപി ഹൈജാക്ക് ചെയ്ത് ഹൈന്ദവവല്‍ക്കരിക്കുകയാണെന്ന് സിനിമാ സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. മണലൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി മുരളി പെരുനെല്ലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പൂവത്തൂരില്‍ നടന്ന സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍.
മോദിയോട് ചേര്‍ന്ന് സുരേഷ് ഗോപി രാജ്യസഭാംഗത്വം നേടിയത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ആദര്‍ശം പദവികിട്ടുന്നതുവരെയുള്ളൂവെന്ന് വി.എം.സുധീരന്‍ സ്വന്തം പ്രവര്‍ത്തികളിലൂടെ തെളിയിച്ചുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരന്‍ വൈശാഖന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സി.രാവുണ്ണി, അരവിന്ദന്‍ ചൂണ്ടല്‍, ടി.വി.ഹരിദാസ്, പി.ജി.സുബിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.