മുണ്ടക്കയം: യുവതിയുടെ കുളിസീന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരേ മുണ്ടക്കയം പോലീസ് കേസെടുത്തു. വെള്ളനാടി ഭാഗത്തുള്ള ഇരുപത്താറുകാരനെതിരേയാണ് കേസ്. പോലീസ് കേസെടുത്തതോടെ യുവാവ് സ്ഥലം വിട്ടു. കഴിഞ്ഞ ദിവസം യുവതി മണിമലയാറ്റില്‍ കുളിക്കുമ്പോഴാണ് മൊബൈല്‍ ഫോണില്‍ കുളിസീന്‍ പകര്‍ത്തിയതെന്നാണ് ആരോപണം.
മണിമലയാറിന്റെ തീരത്താണ് യുവാവിന്റെ വീട്. യുവതി കുളിച്ചുകൊണ്ടിരിക്കെ അയല്‍വാസിയുടെ വീടിന്റെ ജനാലയില്‍ വെളിച്ചം കണ്ടത് സംശയത്തിനിടയാക്കി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണിന്റെ ഫഌഷ് ആണെന്നു വ്യക്തമായത്. അപ്പോഴാണ് തന്റെ കുളിസീന്‍ ചീത്രീകരിക്കുകയാണെന്ന് സംശയം തോന്നിയത്. ഉടനെ വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്കിയതിനെ തുടര്‍ന്ന് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.