ചെറായി: ചെറായി വിദേശമദ്യശാലയുടെ മുന്നില്‍ വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആക്രമിച്ച് 2000 രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ മുനമ്പം പോലീസ് അറസ്റ്റ് ചെയ്ത രണ്ടംഗ ഗുണ്ടാസംഘത്തെ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ചെറായി വെളിയങ്കോട് പച്ചോ എന്നു വിളിക്കുന്ന പ്രവീണ്‍ , സുഹൃത്ത് ചെറായി വേലിക്കകത്തോട്ട് വിഷ്ണു-26 ആണ് റിമാന്‍ഡിലായത്. ചെറായി പുളിക്കല്‍ അനീഷിനെ-28 ആക്രമിച്ചു 2000 രൂപ പിടിച്ചു പറിച്ച കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് ഞാറക്കല്‍ സിഐ സി.ആര്‍. രാജു അറിയിച്ചു.
നേരത്തെ നിവധി കേസുകളില്‍ പ്രതിയായിരുന്ന പ്രവീണിനെ നേരത്തെ കാപ്പ ആക്ട് പ്രകാരം ഗുണ്ടാലിസ്റ്റില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയും ആറുമാസം വിയ്യൂര്‍ സെന്റട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നതാണെന്നും പോലീസ് അറിയിച്ചു. ഇവിടെ നിന്നും പുറത്തിറങ്ങിയ ശേഷം ഇത് രണ്ടാമത്തെ കേസാണത്രേ. വീണ്ടും ഇയാളെ കാപ്പയില്‍ ഉള്‍പ്പെടുത്താനുള്ള പോലീസ് നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.