യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള അപേക്ഷ സ്വിറ്റ്‌സര്‍ലന്‍ഡ് പിന്‍വലിക്കും

european-unionബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ നല്‍കിയ അപേക്ഷ സ്വിറ്റ്‌സര്‍ലന്‍ഡ് പിന്‍വലിക്കും. ഇപ്പോള്‍ പലരുടെയും ഓര്‍മകളില്‍ പോലുമില്ലാത്ത സംഭവമാണ് ഈ അപേക്ഷ. എങ്കിലും ഇതു പിന്‍വലിക്കുന്നതിനു പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമായിരുന്നു.

1992 ലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇങ്ങനെയൊരു അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതുമായി മുന്നോട്ടു പോകാന്‍ രാജ്യം താത്പര്യം കാണിക്കാതിരുന്നതിനാല്‍ ഇത് അന്നു തന്നെ അസാധുവായിപ്പോയെന്നും ഒരു വാദം നിലനില്‍ക്കുന്നു.

അപേക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണു പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്. 126 നെതിരേ 200 വോട്ടിനു ഇതു പാസാകുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts