കൊയിലാണ്ടി: കോതമംഗലം പ്രദേശത്തെ കൊളപ്പുറം, നീലിക്കണ്ടി, മാവണക്കുനി താഴെ, കീഴനതാഴെ, തോട്ടത്തില്‍ താഴെ എന്നിവിടങ്ങളിലെ 80 ഓളം വീട്ടുകാര്‍ക്ക് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുങ്കതലക്കല് സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ ചാര്‍ജ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം. ചില തത്പരകക്ഷികളുടെ ഇടപെടല്‍ മൂലമാണ് ട്രാന്‍സ്ഫോമര്‍ ചാര്‍ജ് ചെയ്യാത്തതെന്നും പറയുന്നു.
നാട്ടുകാര്‍ നിരവധി തവണ കെഎസ്ഇബി ഓഫീസില്‍ അന്വേഷിക്കുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നാട്ടുകാരെ തിരിച്ചയക്കാറാണുള്ളത്. ട്രാന്‍സ്ഫോര്‍മര്‍ ഇവിടെനിന്നും മാറ്റുവാനുള്ള നീക്കവും നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള തടസം നീക്കിക്കിട്ടുവാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.