രാഗിണി വീണ്ടും മലയാളത്തില്‍

Ragniniപെരുച്ചാഴി എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം മലയാളത്തിലെത്തിയ രാഗിണി നന്ദ്‌വാനി ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കു തിരിച്ചുവരുന്നു. ഹദിയ എന്നാണ് ചിത്രത്തിന്റെ പേര്. സാറ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.

സാറയെന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ രാഗിണിക്ക്.ഹദിയ എന്നാല്‍ ദൈവത്തിന്റെ ദാനം എന്നാണ് അര്‍ഥം. സാറ പ്രണയത്തിലാവുന്നതാണ് ചിത്രത്തിലെ വഴിതിരിവ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്-  ചിത്രത്തെ കുറിച്ച് രാഗിണി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു.

Related posts