രാധിക ഇനി ധനുഷിനൊപ്പം

radhika080816സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കബാലിയിലൂടെ തമിഴകത്തിന്റെ പ്രിയ നായികയായി മാറിയ രാധിക ആപ്‌തേയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ അടുത്ത ചിത്രത്തില്‍ രാധികയെയാണ് നായികയായി പരിഗണിക്കുന്നത്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. ആരാധകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ രാധിക തന്നെയായിരിക്കും നായിക എന്ന് ഉറപ്പിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.

ചിത്രത്തിനായി വിമര്‍ശക പ്രശംസ നേടിയ ഒരു നായികയെ ആണ് നിര്‍മാതാക്കള്‍ തെരയുന്നത്. അതാണ് കബാലി നായികയെ തന്നെ അവര്‍ സമീപിക്കാന്‍ കാരണം. പല ഭാഷളിലും നിരവധി വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് രാധിക. അതേസമയം വെട്രിമാരന്റെ വാടാ ചെന്നൈ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്.

Related posts