കോല്ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് ടീമില്നിന്ന് പേസ് ഓള് റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാളെ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില് ഇന്ത്യന് പ്ലേയിംഗ് ഇലവനില് നിതീഷ് കുമാറിനു പകരം ധ്രുവ് ജുറെല് കളിക്കുമെന്ന് ഇന്ത്യന് ടീം അസിസ്റ്റന്റ് കോച്ച് റയാന് ടെന് ഡോഷെ.
സ്പെഷലിസ്റ്റ് ബാറ്റര് എന്ന നിലയിലാണ് വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനെ ഉള്പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യന് ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്മാരും (ഋഷഭ് പന്ത്, ജുറെല്) പ്ലേയിംഗ് ഇലവനില് ഉള്പ്പെടും.
വെസ്റ്റ് ഇന്ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പരയില് നിതീഷ് കളിച്ചിരുന്നു. ആദ്യ ടെസ്റ്റില് നാല് ഓവര് മാത്രമാണ് നിതീഷ് പന്തെരിഞ്ഞത്. വിക്കറ്റ് ലഭിച്ചുമില്ല.
ഇന്ത്യന് ടെസ്റ്റ് ടീം: ശുഭ്മാന് ഗില് (ക്യാപ്റ്റന്), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്, വിക്കറ്റ് കീപ്പര്), യശസ്വി ജയ്സ്വാള്, കെ.എല്. രാഹുല്, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കല്, ധ്രുവ് ജുറെല്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ് സുന്ദര്, ജസ്പ്രീത് ബുംറ, അക്സര് പട്ടേല്, മുഹമ്മദ് സിറാജ്, കുല്ദീപ് യാദവ്, ആകാശ് ദീപ്.

