ബാഴ്സലോണ: അര്ജന്റൈന് സൂപ്പര് ഫുട്ബോളര് ലയണല് മെസി തന്റെ പഴയ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്ക്കു വിരാമം. മെസി ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്ക്കു സ്ഥാനമില്ല. അത്തരമൊരു സംഭവം നടക്കില്ലെന്ന് ക്ലബ് പ്രസിഡന്റ് ഹ്വാന് ലാപോര്ട്ട അറിയിച്ചു.
ഞായറാഴ്ച രാത്രിയില് മെസി ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ് നൗവില് എത്തിയിരുന്നു. കാമ്പ് നൗവില് നില്ക്കുന്ന ചിത്രത്തിനൊപ്പം “ഒരു ദിവസം എനിക്കു തിരിച്ചുവരാന് കഴിയും, ഒരു കളിക്കാരന് എന്ന നിലയില് വിടപറയാന് മാത്രമല്ല, അങ്ങനെ ചെയ്യാന് കഴിയില്ല’’ എന്ന കുറിപ്പും മെസി പങ്കുവച്ചിരുന്നു. ഇതോടെ മെസി ബാഴ്സയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാര്ത്ത പരന്നു.

