റാങ്ക് ജേതാവ്, ഡോക്ടര്‍, ഗായിക, അസിസ്റ്റന്റ് കളക്ടര്‍…, താരത്തിളക്കമുള്ള ഐഎഎസുകാരി! ഐഎഎസുകാരി ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീ ആകുന്നു

Divyaകോട്ടയം: റാങ്ക് ജേതാവ്, ഡോക്ടര്‍,  ഗായിക, അസിസ്റ്റന്റ് കളക്ടര്‍ എന്നിങ്ങനെ താരത്തിളക്കമുള്ള ഐഎഎസുകാരി ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീ വേഷത്തില്‍ അഭ്രപാളിയിലേക്ക്. ഇനി ദിവ്യയെ സിനിമയിലും പ്രേക്ഷകര്‍ക്ക് കാണാം. ഏലിയാമ്മച്ചിയുടെ ക്രിസ്മസ് എന്ന ഹ്രസ്വചിത്രത്തിലാണ് ദിവ്യ എസ് അയ്യര്‍  സിസ്റ്റര്‍ ജിയോ മരിയ എന്ന  കന്യാസ്ത്രീയുടെ വേഷം അവതരിപ്പിക്കുന്നത്. ചങ്ങനാശേരി സ്വദേശി ബെന്നി ആശംസ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന  സിനിമയില്‍ മലയാളത്തിലെ പ്രമുഖ നടി കെപിഎസി ലളിതയാണ് മറ്റൊരു ഏലിയാമ്മച്ചിയെ അവതരിപ്പിക്കുന്നത്. വൃദ്ധ സദനങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന  മാതാപിതാക്കളുടെ കഥപറയുന്ന ചിത്രമാണ് എലിയാമ്മച്ചിയുടെ ക്രിസ്മസ്.

കോട്ടയം അസിസ്റ്റന്റ് കളക്്ടര്‍ സേവനത്തിനുശേഷം സിവില്‍ സര്‍വീസ് തുടര്‍പരിശീലനത്തിനു തയാറെടുക്കുന്നതിനിടയിലാണ് സിനിമയില്‍ അഭിനിയിക്കാനുള്ള ഓഫര്‍ ദിവ്യയ്ക്കു ലഭിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വോട്ടു ചെയ്യുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം തയാറാക്കിയ ബോധവത്കരണ പരിപാടിയായ സ്വീപ്പില്‍  ഗാനം എഴുതുകയും ആലപിക്കുകയും ചെയ്ത് ദിവ്യ എസ്.അയ്യര്‍ ഏവരുടെയും പ്രശംസ നേടിയിരുന്നു.  ഈ ഗാനം സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. നര്‍ത്തകി കൂടിയായ ദിവ്യ പനച്ചിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഗീത കച്ചേരിയും  കോട്ടയത്തു നടന്ന സാംസ്കാരിക കലോത്സവമായ സുവര്‍ണത്തി്ല്‍ നൃത്തം അവതരിപ്പിച്ചും പ്രശംസ നേടിയിരുന്നു. അടുത്ത ആഴ്ച ചേര്‍ത്തലയിലാണ് സിനിമയുടെ ഷൂട്ടിംഗ്.

Related posts