കൊച്ചി: ചാനല്‍ അവതാരകയും ഗായികയുമായ റിമി ടോമിക്ക് വിദേശത്ത് നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് റിമിയുടെ ഭര്‍ത്താവ് റോയ്സ്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. അവര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറിയിട്ടുണ്ട്. ഇനിയും അന്വേഷണവുമായി സഹകരിക്കും. വിദേശഷോകളില് കള്ളപ്പണം ഇങ്ങോട്ടു എത്തിക്കണ്ട ആവശ്യമില്ലെന്നും മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റോയ്സ് രാഷ്ട്രദീപികയോടു പറഞ്ഞു.
ഇന്നലെയാണ് ആദായനികുതി വകുപ്പ് റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള റിമിയുടെ സഹോദരന്റെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം റിമി സ്ഥലത്തെത്തി അന്വേഷണവുമായി സഹകരിച്ചു. റിമി ടോമിക്ക് വിദേശത്തു നിന്ന് കണക്കില്‍പ്പെടാത്ത പണം ലഭിച്ചതായുള്ള വിവരത്തെത്തുടര്‍ന്നായിരുന്നു ആദായനികുതി റെയ്ഡ്.