കൊച്ചി: റേഷന്‍ കാര്‍ഡിലെ അപാകതകള്‍ക്കും റേഷന്‍ വിതരണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയങ്ങളും തിരുത്തണമെന്നാവശ്യപ്പെട്ട് എറണാകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടവന്ത്ര വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കെ.വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി മുഖ്യപ്രഭാഷണം നടത്തി. പട്ടിമറ്റം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ധര്‍ണ കെപിസിസി നിര്‍വാഹക സമിതി അംഗം പ്രഫ. എന്‍.പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ്-ഐ കുഴുപ്പിള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധര്‍ണ കെപിസിസി സെക്രട്ടറി എം.വി. പോള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. പ്രമുഖന് അധ്യക്ഷത വഹിച്ചു. തൃക്കാക്കര ഈസ്റ്റ്-വെസ്റ്റ് മണ്ഡലങ്ങളിലെ കാക്കനാട്, വാഴക്കാല വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ എംഎല്‍എ ബെന്നി ബഹനാന് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. അരൂരില്‍ കോണ്‍ഗ്രസ്-ഐ അരൂര്‍ നോര്‍ത്ത്, സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമിഖ്യത്തിലാണ് മാര്‍ച്ച് നടത്തിയ വില്ലേജ്ഓഫീസ് മാര്‍ച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷന്‍ എ.എം.എ. മജീദ് ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വരാപ്പുഴ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡിസിസി ജനറല്‍ സെക്രട്ടറി കെ.എ. അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് ചിയേടത്ത് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ എരൂര്‍ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി ആര്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്-ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ടി.വി. ഷാജി അധ്യക്ഷനായിരുന്നു.