ചാലക്കുടി: ചാലക്കുടിയിലെ പ്രധാ ന റോഡായ ചാലക്കുടി- വെള്ളിക്കുളം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കുളം റോഡ് തുടങ്ങുന്ന ഐവിജിഎം ജംഗ്ഷനില്‍ പൊതുവഴിയിലെ കുഴിയില്‍ പൂക്കള്‍ നിറച്ച് മാവേലിയെ വരവേറ്റ് വഴിവക്കിലിരുന്ന് സദ്യ കഴിച്ച് ഓണം ആഘോഷിച്ചു.
അപകടങ്ങള്‍ തുടര്‍ന്നിട്ടും വെള്ളിക്കുളം വരെയുള്ള യാത്രക്കാര്‍ പോകുന്ന തിരിക്കുള്ള വഴിയായിട്ടും അധികാരികള്‍ കണ്ണ് തുറക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. – മാവേലി തമ്പുരാനെ ഭയപ്പെടേണ്ട, ഇത് പാതാളമല്ല, പൊതുവഴിയാണ് – എന്ന ബാനറുമായിട്ടാണ് പ്രതീകാത്മക സമരം നടത്തിയത്. കെപിസിസി സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.അനില്‍ലാല്‍ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പന്‍, ഡിസിസി സെക്രട്ടറി ജെയിംസ് പോ ള്‍, ഒ.എസ്. ചന്ദ്രന്‍, കണ്‍സിലര്‍മാരായ സൂസമ്മ ആന്റണി, സരള നീലങ്കാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പ്രീതി ബാബു, തോമസ് മാളിയേക്കല്‍, റിജു കോച്ചേക്കാടന്‍, ഇന്‍ഷാദ് മുത്തു, ദീപു ദിനേശ്, ലിജോ മുളന്താടന്‍, ജിമ്മി കിഴക്കുംതല തുടങ്ങിയവര്‍ പ്രസംഗിച്ചു.