പൂന: ധോണിക്കും കൂട്ടര്‍ക്കും ജയിക്കാന്‍ ഭാഗ്യമില്ല. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും പൂനയ്ക്ക് ഗുജറാത്ത് ലയണ്‍സിന് മുന്നില്‍ മൂന്നു വിക്കറ്റിനു തോല്‍ക്കാനായിരുന്നു വിധി. അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. സ്കോര്‍: പൂന സൂപ്പര്‍ ജയന്റ്സ്- 20 ഓവറില്‍ മൂന്നിന് 195. ഗുജറാത്ത് ലയണ്‍സ്- 20 ഓവറില്‍ ഏഴിന് 196.
ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിന്റെ(54 പന്തില്‍ 101) ഉജ്വല സെഞ്ചുറിയുടെ മികവിലായിരുന്നു പൂന കൂറ്റന്‍ സ്കോറിലെത്തിയത്. 45 പന്തില്‍ 53 റണ്‍സെടുത്ത അജിങ്ക്യ രഹാനെയും 18 പന്തില്‍ 30 റണ്‍സെടുത്ത ധോണിയും പൂനയ്ക്കായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഡ്വെയ്ന്‍ സ്മിത്തും(37 പന്തില്‍ 63) ബ്രണ്ടന്‍ മക്കല്ലവും(22 പന്തില്‍ 43) ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. അവസാന ഓവറുകളില്‍ റെയ്ന(34) നടത്തിയ മികച്ച ബാറ്റിംഗ് ഗുജറാത്തിനു ജയമൊരുക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
പോയിന്റ് നില
ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്
ഗുജറാത്ത് ലയണ്‍സ് 7-6-1-0-12
കോല്‍ക്കത്ത 6-4-2-0-8
മുംബൈ 8-4-4-0-8
ഡല്‍ഹി 5-3-2-0-6
ഹൈദരാബാദ് 6-3-3-0-6
പൂന 7-2-5-0-4
ബാംഗളൂര്‍ 5-2-3-0-4
പഞ്ചാബ് 6-1-5-0-2
ടോപ് 5 ബാറ്റ്സ്മാന്
(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്കോര്‍)
കോഹ്ലി 5-367-100*
രോഹിത് ശര്‍മ 8-298-84*
ഗൗതം ഗംഭീര്‍ 6-296-90*
വാര്‍ണര്‍ 5-294-90*
രഹാനെ 7-276-67
ടോപ് 5 ബൗളര്‍
താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം
മക്ക്ലനേഗന്‍ 8-12-4/21
ഭുവനേശ്വര്‍ കുമാര്‍ 6-9-4/29
ബുംറ 7-8-3/26
ബ്രാവോ 7-8-4/22
അമിത് മിശ്ര 5-7-4/11
മുസ്താഫിസുര്‍ 6-7-2/9
മുരുഗന് അശ്വിന് 5-7-3/36