വാഴപ്പഴ പ്രേമികള്‍ക്ക് കലിഫോര്‍ണിയയില്‍നിന്ന് ഒരു ദുഃഖവാര്‍ത്ത. അഞ്ചു പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തുനിന്ന് വാഴപ്പഴങ്ങള്‍ ഇല്ലാതായേക്കാം! ഫംഗസ് ബാധയാണത്രെ കാരണം. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.
വാഴപ്പഴത്തെ ബാധിക്കുന്ന ഫംഗസുകള്‍ അതിമാരകങ്ങളായി മാറിയിരിക്കുകയാണെന്നും അവ വാഴപ്പഴങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ശക്തിയുള്ളതാണെന്നും ഗവേഷകര്‍ പറയുന്നു. അതിമാരകങ്ങളായ ഈ ഫംഗസുകള്‍ വാഴപ്പഴത്തിന്റെ പോഷണ പരിണാമ വഴികളെ നശിപ്പിക്കാന്‍ തക്കവിധത്തില്‍ ശക്തിപ്പെട്ടു കഴിഞ്ഞെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇലയില്‍ മഞ്ഞയും കറുപ്പുമായ പുള്ളികള്‍ വരുന്ന ഫംഗസുകളാണ് വലിയ ഉപദ്രവകാരികള്‍. ഈ ഫംഗസുകളെ നിയന്ത്രിക്കാനുള്ള കഠിന പ്രയത്നത്തിലാണത്രെ ശാസ്ത്രജ്ഞര്‍.
ലോകത്തും ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്ന അഞ്ച് ഫലങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 120ല്‍പ്പരം രാജ്യങ്ങളില്‍നിന്നായി പ്രതി വര്‍ഷം 10കോടി ടണ്‍ വാഴപ്പഴം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ 20 ശതമാനവും ഇന്ത്യയിലാണ്. അതിശീഘ്രം ശക്തിപ്രാപിച്ചുവരുന്ന ഫംഗസ് ബാധ ഈ വലിയ കമ്പോളം തച്ചുടയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. കോടിക്കണക്കിനു വാഴക്കര്‍ഷകര്‍ക്ക് ഇതു കനത്ത തിരിച്ചടിയാകും.
സര്‍വകലാശാലയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന പ്ളോസ് ജനിറ്റിക്സ് എന്ന ജേര്‍ണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.