പുലിമുരുകന്‍ നാളെയിറങ്ങും, ത്രീഡിയില്‍

Pulimurugan_3dമോഹന്‍ലാലിന്റെ പുലിമുരുകനു വേണ്ടി ആകാംക്ഷാപൂര്‍വം കാത്തുകാത്തിരിക്കുകയാണ് ആരാധകര്‍. ഒക്ടോബറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാകാനെത്തുന്ന പുലിമുരുകന്റെ പ്രമോഷണല്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്. ചിത്രത്തിന്റെ കിടിലന്‍ ടീസറും പുറത്തിറക്കിയിരുന്നു. ഇതിനു പുറമേയാണ് പുലിമുരുകന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ പ്രമോഷണല്‍ ടെക്‌നിക്കുമായെത്തുന്നത്.

ബോളിവുഡ്, ഹോളിവുഡ് സ്‌റ്റൈലില്‍ ചിത്രത്തിന്റെ ത്രീഡി ഗെയിമാണ് ഒരുക്കിയിരിക്കുന്നത്. ഗെയിമിന്റെ ത്രീഡി ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്. പുലിമുരുകന്റെ വിശേഷങ്ങള്‍ സസ്‌പെന്‍സായി സൂക്ഷിച്ചിരിക്കുന്നതു പോലെ ഗെയിമിലും എന്ത് സര്‍പ്രൈസാണ് ഒളിച്ചുവച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Related posts