ലോക്‌നാഥ് ബെഹ്‌റയാകാന്‍ തനിക്ക് സാധിക്കില്ല; സര്‍ക്കാരിന് താല്‍പ്പര്യമില്ലാതെ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ടി.പി. സെന്‍കുമാര്‍

SENതിരുവനന്തപുരം: സര്‍ക്കാരിന് താല്‍പ്പര്യമില്ലാതെ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഡിജിപി ടിപി.സെന്‍കുമാര്‍. സെന്‍കുമാറിന് സെന്‍കുമാറായിരിക്കാനെ കഴിയുകയുള്ളൂ. തനിക്ക് ലോക്‌നാഥ് ബെഹ്‌റയാകാന്‍ സാധിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. തന്നെ മാറ്റിയതില്‍ ചട്ടലംഘനം നടന്നുവെന്നും ഇതിനെ നിയമപരമായി നേരിട്ടേക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ ഡിജിപിയായി തുടരുന്നത് സര്‍ക്കാരിന് ഇഷ്ടമല്ലെങ്കില്‍ പറയാമായിരുന്നുവെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ദിവസം 18 മണിക്കൂര്‍ വരെ താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും 1981 മുതലുള്ള സീനിയോറിറ്റി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്ക് ഇതുവരെക്കും ഡിജിപി സ്ഥാനത്ത് നിന്നും മാറ്റികൊണ്ടുള്ള ഓര്‍ഡര്‍ ഇതുവരെക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related posts