വ്യാ​ജ വി​സ ന​ൽ​കി മ​നു​ഷ്യ​ക്ക​ട​ത്ത്;  ജോബിൻ മൈക്കിളും പൃഥിരാജും യുവതികളെ കയറ്റി അയച്ചത് യൂറോപ്യൻ രാജ്യങ്ങളിലേക്ക്; ഒടുവിൽ സംഭവിച്ചത്…


ആ​ലു​വ: വ്യാ​ജ വി​സ ന​ൽ​കി സ്പെ​യി​നി​ലേ​ക്കും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

കാ​സ​ർ​ഗോ​ഡ് ആ​ല​ക്കോ​ട് കു​ന്നേ​ൽ​വീ​ട്ടി​ല്‍ ജോ​ബി​ൻ മൈ​ക്കി​ൾ (35), പാ​ല​ക്കാ​ട് കി​നാ​വ​ല്ലൂ​ർ മ​ട​മ്പ​ത്ത് ഭ​വ​ന​ത്തി​ൽ പൃ​ഥ്വി​രാ​ജ് കു​മാ​ർ (47) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത​ത്. അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ആ​ലു​വ സ​ബ് ജ​യി​ലി​ലേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ജോ​ബി​ൻ മൈ​ക്കി​ളി​നെ കാ​സ​ർ​ഗോ​ഡ് നി​ന്നും പൃ​ഥ്വി​രാ​ജി​നെ പാ​ല​ക്കാ​ട് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കി ശേ​ഷം വ്യാ​ജ വി​സ കൈ​പ്പ​റ്റി​യ മൂ​ന്നു​പേ​രെ സ്പെ​യി​ൻ ഒ​രാ​ഴ്ച​മു​ന്പ് തി​രി​ച്ച​യ​ച്ചി​രു​ന്നു.

വ്യാ​ജ വി​സ​യി​ൽ യാ​ത്ര ചെ​യ്ത ആ​ലു​വ സ്വ​ദേ​ശി​നി അ​നീ​ഷ, ക​ണ്ണൂ​ർ സ്വ​ദേ​ശി വി​ജീ​ഷ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷി​ബി​ൻ ബാ​ബു എ​ന്നി​വ​രെ സ്പെ​യി​ൻ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് ഡീ ​പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ല​സ്ടു വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഇ​വ​ർ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ സം​ഘ​ത്തി​ന് ന​ൽ​കി​യാ​ണ് സ്പെ​യി​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത്. 

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഇ​വ​രെ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ആ​ണ് മ​നു​ഷ്യ​ക്ക​ട​ത്തി​ലെ ഏ​ജ​ന്‍റു​മാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​വൈ​എ​സ്പി ആ​ർ. രാ​ജീ​വ്, എ​സ്ഐ ടി.​എം. സൂ​ഫി, എ​എ​സ്ഐ​മാ​രാ​യ ജോ​ർ​ജ് ആ​ന്‍റ​ണി, എ.​എ.​ര​വി​ക്കു​ട്ട​ൻ, ടി.​കെ. വ​ർ​ഗീ​സ്, ടി.​എ. ജ​ലീ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

വ്യാ​ജ വി​സ​ക​ള്‍ ന​ൽ​കു​ന്ന ഏ​ജ​ന്‍റു​മാ​ർ​ക്കെ​തി​രെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Related posts

Leave a Comment