വകതിരിവ് പഠിക്കട്ടേയെന്ന്… വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിസോര്‍ട്ട് ജീവനക്കാരന് നാലുവര്‍ഷം കഠിന തടവും പിഴയും

Peedanamആലപ്പുഴ: വിനോദസഞ്ചാരത്തിനായി ആലപ്പുഴയിലെത്തി റിസോര്‍ട്ടില്‍ തങ്ങിയ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരനെ നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ആലപ്പുഴ സനാതനം വാര്‍ഡ് കരമനശേരിയില്‍ ജോബി ജോര്‍ജ്ജിനെയാണ് ആലപ്പുഴ അസി. സെക്ഷന്‍ ജഡ്ജി പി.കെ. മോഹനദാസ് കഠിന തടവിനും 10,000 രൂപ പിഴയും ശിക്ഷിച്ചത്. 2009ലായിരുന്നു കേസിന് ആസ്പദമായ സംഭവം. റിസോര്‍ട്ടില്‍ യുവതി അത്താഴം കഴിച്ചതിനുശേഷം രാത്രി പത്തോടെ ഉറങ്ങുന്നതിനായി മുറിയിലേക്കെത്തിയപ്പോള്‍ പിന്നാലെയെത്തിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.

Related posts