കൊല്ലം: സംസ്ഥാനത്തു വന്‍കുടലില്‍ കാണപ്പെടുന്ന കാന്‍സര്‍ ഏറ്റവും കൂടുതല്‍ കൊല്ലത്തും ആമാശയ കാന്‍സര്‍ മലപ്പുറത്തുമാണെന്നു ട്രിവാന്‍ഡ്രം കാന്‍സര്‍ സെന്റര്‍ ഡയറക്ടറും പ്രമുഖ കീഹോള്‍ ലാപ്രാസ്‌കോപ്പിക്ക് കാന്‍സര്‍ സര്‍ജനുമായ ഡോ. ബൈജു സേനാധിപന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മയ്യനാടും ചവറ-കരുനാഗപ്പള്ളി തീരമേഖലകളിലുമാണ്. കൊല്ലം തീരത്തെ കരിമണലില്‍ നിന്നുള്ള റേഡിയേഷനാണ് ഇതിനു കാരണമെന്നാണ് അനുമാനം. എന്നാല്‍ ഇതുസംബന്ധിച്ചു ഇതുവരെ ആധികാരികമായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം കാന്‍സര്‍സെന്റര്‍ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച പഠനം നടത്തും.
മലപ്പുറം ജില്ലയില്‍ കാണപ്പെടുന്ന ആമാശയ കാന്‍സറിനു കാരണം മാംസാഹാരത്തിന്റെ ആധിക്യമാണ്. കാന്‍സര്‍ബാധിതരെ സംബന്ധിച്ചു സര്‍ക്കാരിന്റെ പക്കല്‍ യഥാര്‍ഥ കണക്കു ലഭ്യമല്ലെന്നു ഡോ. ബൈജു സേനാധിപന്‍ പറഞ്ഞു. പദ്മശ്രീ ജേതാവും റീജിയണല്‍ കാന്‍സര്‍സെന്റര്‍ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണന്‍നായര്‍ നേതൃത്വം നല്‍കുന്നതാണ് ട്രിവാന്‍ഡ്രം കാന്‍സര്‍ സെന്റര്‍.