മാവേലിക്കര: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിലേക്ക് വാറ്റാന്‍ സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളുമായി ഒരാള്‍ പിടിയിലായി. മാവേലിക്കര പ്രായിക്കര പുതുപറമ്പില്‍ സുരേഷ്(സുര-50) ആണ് മാവേലിക്കര എക്സൈസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11 ഓടെ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ഇയാളില്‍നിന്ന് 80 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സുരേഷിനെ മാവേലിക്കര മുന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എ.കെ. ശശി, സലില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സതീശന്, സിവില്‍ എക്സൈസ് ഓഫീസര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.