നാദാപുരം: അംഗപരിമിതനായ അധ്യപകനെ മര്‍ദിച്ച കേസില്‍ സാക്ഷിയായതിന് വിദ്യാര്‍ഥിയുടെ ലേഖനം കോളജ് മാഗസിനില്‍ വിലക്കിയതായി പരാതി. പുളിയാവ് നാഷണല്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നരിക്കൂട്ടുംചാല്‍ സ്വദേശി വിശ്വജിത്തിന്റെ ലേഖനത്തിനാണ് വിലക്ക്.
നാദാപുരം കോളജിലെ ഈ വര്‍ഷത്തെ മാഗസിനില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും പ്രസിദ്ധീകരണത്തിനായി സ്യഷ്ടികള്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഈ വിദ്യാര്‍ഥിയും ലേഖനം നല്കി. എന്നാല്‍ ലേഖനം വിവാദമാകുമെന്ന് പറഞ്ഞ് നിരസിച്ചതായാണ് പരാതി. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ പ്രസിദ്ധികരണയോഗ്യമാണെന്നും മാഗസിനില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും സ്റ്റുഡന്റ് എഡിറ്റര്‍ നിരസിച്ചെന്നാണ് വിദ്യാര്‍ഥി പറയുന്നത്്്.
ഒരു വര്‍ഷം മുമ്പ് കോളജിലെ ജേര്‍ണലിസം അധ്യാപകനായ ദേവര്‍കോവില്‍ സ്വദേശി റംസാനെ മര്‍ദിച്ച കേസില്‍ വിശ്വജിത്ത് സാക്ഷി പറഞ്ഞതിനെ തുടര്‍ന്ന് മര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് നിരവധി തവണ നേരിട്ടും അല്ലാതെയും ഭീഷണികളുമുണ്ടായതായി പറയുന്നു. മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കുന്നതിനെ വിദ്യാര്‍ഥികള്‍ തടസ്സപ്പെടുത്തിയിരുന്നു. കോളജില്‍ പ്രവേശിക്കുന്നതിന് ഭീഷണിയുള്ളതിനാല്‍ പരീക്ഷയെഴുതാന്‍ പോലീസ്സംരംക്ഷണമാവശ്യപ്പെടാന് ഒരുങ്ങുകയാണ് വിദ്യാര്‍ഥി.