ഷൂട്ടിങ് ലൊക്കേഷനില്‍ മദ്യപി ച്ചെത്തിയ നടന് വിശാല്‍ നടി കാജലിനെ കയറിപ്പിടിച്ചു എന്ന തരത്തില്‍ ബോളിവുഡില്‍ വാര്‍ത്ത പരക്കുന്നു. മദ്യലഹരിയിലായിരുന്ന താരം കാജലിന്റെ ശരീരഭാഗത്ത് കയറിപ്പിടിക്കുകയും ഇതേത്തുടര്‍ന്നു ദേഷ്യപ്പെട്ട കാജല്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്നുമാണു വാര്‍ത്ത.
ഇതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങിയെന്നും ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയാതെ അണിയറക്കാര്‍ പ്രതിസന്ധിയിലായെന്നും വാര്‍ത്തയില്‍ പറയുന്നു. ദേശീയ മാധ്യമങ്ങളും ഈ ഗോസിപ്പ് ഏറ്റു പിടിച്ചതോടെ വാര്‍ത്ത വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയിലും ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്കൊപ്പം കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ഇരുവരുടെയും മുഖം കാണാനില്ല.
വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ഇവരുടെ ചിത്രം പായുംപുലി എന്ന സിനിമയിലെ ഒരു ഗാനരംഗത്തെയാണ്. ഈ സിനിമ കഴിഞ്ഞ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തിയതാണ്. ചിത്രം വ്യാജമാണെന്ന് വ്യക്തമായെങ്കിലും വാര്‍ത്തയില്‍ കഴമ്പുണ്ടോ എന്ന അന്വേഷണത്തിലാണ് പപ്പരാസികള്‍. കാജലും വിശാലും ഇതുവരെ വാര്‍ത്തയോടു പ്രതികരിച്ചിട്ടുമില്ല!