വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു

ekm-bikefireമട്ടാഞ്ചേരി: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ച നിലയല്‍.പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.സൗത്ത് മൂലങ്കുഴി റോയ് വെളിയില്‍ റോഡ് ലക്ഷമി നിവാസില്‍ സുഭാഷിന്റെതാണ് കത്തി നശിച്ച ബൈക്ക്. കൂലിപ്പണിക്കാരനായ സുഭാഷ്  ഇന്നലെ വൈകിട്ടോടെയാണ് കെ.എല്‍ 42 ഡി 7281 നമ്പര്‍ രജിസ്‌ട്രേഷനുള്ള ഹോണ്ട ഷൈന്‍ ബൈക്ക് വീടിനു സമീപത്തെ ഇടവഴിയില്‍ നിര്‍ത്തിയത്. സമീപത്തു തന്നെ രണ്ട് ബൈക്കുകള്‍ വേറെയും ഉണ്ടായിരുന്നു.പുലര്‍ച്ചെ വാഹനം ആളികത്തുന്നത് കണ്ട അയല്‍വാസിയാണ് സുഭാഷിനെ വിവരം അറിയിച്ചത്.

വള്ളം കോരി തീയണച്ചെങ്കിലും ബൈക്ക് പൂര്‍ണ്ണമായും കത്തി ചാമ്പലാകുകയായിുറന്നു.സംഭവത്തില്‍ സമീപത്തെ കേബിളുകളും കത്തി നശിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ പ്രദേശത്ത് വിലസുന്ന സാമൂഹ്യ വിരുദ്ധരായിരിക്കും സംഭവത്തിനു പിന്നിലെന്നു നാട്ടുകാര്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധര്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ക്കുന്നതും കേടുപാടുകള്‍ വരുത്തുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. തോപ്പുംപടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related posts