വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ ‘കറന്റ്’ നല്‍കാനെത്തിയ ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

ktm-mardanamചങ്ങനാശേരി:ചങ്ങനാശേരി: വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദ്യുതിവകുപ്പ് ഒഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ചങ്ങനാശേരി വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥനെയാണ് ഇന്നലെ രാത്രി പത്തോടെ നാട്ടുകാര്‍ പിടികൂടിയത്. പുഴവാതിലുള്ള വീട്ടില്‍ ഇന്നലെ രാത്രി പത്തോടെ എത്തിയ ഉദ്യോഗസ്ഥനെ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചെറിയ രീതിയില്‍ പെരുമാറിയ ശേഷം പോലീസിനു കൈമാറിയത്.

പരിക്കേറ്റ ഇയാളെ പോലീസ് കസ്റ്റഡിയില്‍ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീപീഡന ശ്രമത്തിന് ഇയാളുടെ പേരില്‍ കേസെടുത്തതായി ചങ്ങനാശേരി എസ്‌ഐ സിബി തോമസ് പറഞ്ഞു. ആശുപത്രിയിലെ ചികിത്സ കഴിയുമ്പോള്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

Related posts