നന്മയ്‌ക്കൊപ്പം വീണ്ടും ജനപ്രിയതാരം, വൃക്കരോഗിക്കു സഹായം തേടി ദിലീപ് മുന്നിട്ടിറങ്ങി, ഒപ്പം സുമനസുകളും

dileep

കൊച്ചി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സയ്ക്കു സഹായം തേടി നടന്‍ ദിലീപും സുഹൃത്തുക്കളും ബസ് യാത്ര നടത്തി. ഞാറയ്ക്കല്‍ സ്വദേശിയായ 29കാരന്‍ ഉണ്ണി ജോര്‍ജിന്റെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ജയ്ഹിന്ദ് ചാരിറ്റബിള്‍ സൊസൈറ്റിയാണു ബസ് യാത്ര സംഘടിപ്പിച്ചത്. ഇന്നു രാവിലെ പത്തരയ്ക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്നു വൈപ്പിനിലേക്കായിരുന്നു യാത്ര. ഹൈബി ഈഡന്‍ എംഎല്‍എ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts