വെമ്പായത്ത് ഗതാഗതക്കുരുക്ക് പതിവാകുന്നു; ജനം ദുരിതത്തില്‍

TVM-BLOCKവെമ്പായം : വെമ്പായത്തെ ഗതാഗതക്കുരുക്ക് പലപ്പോഴും ജനത്തിന് ദുരിതമാകുന്നു. പ്രധാന ജംഗ്ഷനായിട്ടും മിക്കപ്പോഴും ഗതാഗത നിയന്ത്രണത്തിന് ആളില്ലാത്ത നിലയാണിവിടെ .ഏതാനും ദിവസും മുമ്പ് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തന്നെ രംഗത്തിറങ്ങേണ്ടി വന്നു ഇവിടെ.എപ്പോഴും തിരക്കേറിയ റോഡാണ് വെമ്പായം.എംസി റോഡും നെടുമങ്ങാട് നിന്നുമുള്ള വാഹനങ്ങളും കൂടി ആകുമ്പോള്‍ തിങ്ങി നിറയും വെമ്പായം ജംഗ്ഷന്‍. വൈകുന്നേരങ്ങളില്‍  ഉണ്ടാകുന്ന  ഗതാഗത ക്കുരുക്ക്  മണിക്കൂറുകള്‍ നീളും.

ഒടുവില്‍ ഗത്യന്തരമില്ലാതെ വരുമ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരുമാണ് പോലിസിന്റെ ദൗത്യം ഏറ്റെടുക്കുക.ഒരു പോലിസ് ഉദ്യോഗസ്ഥനെ ഇവിടെ ഡ്യുട്ടിക് ഇടാറുണ്ടെക്കിലും ഈ സേവനം എന്നും ലഭ്യമല്ല.വര്‍ഷങ്ങളായി വെമ്പായത്തുകാരുടെ ആവശ്യമാണ് ഒരു പോലിസ് എയ്ഡ് പോസ്റ്റ് വേണം എന്നത്.ആയിരക്കണക്കിനു വാഹനങ്ങളാണ് നിത്യവും ഇതുവഴി തലങ്ങും വിലങ്ങും പായുന്നത്.മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കുള്ള ആംബുലന്‍സുകള്‍ പോലും ഇവിടത്തെ  ഗതാഗത കുരുക്കില്‍ അകപ്പെടാറുണ്ട്.

ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍പോലും റോഡ് മറികടക്കുവാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചെങ്കിലും ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.ഇന്നു ട്രാഫിക് ലൈറ്റുകളുടെ സ്ഥാനം വെമ്പായം ബസ് സ്റ്റാന്‍ഡിനു പുറകുവശത്താണ്. വെമ്പായം ജംഗ്ഷനില്‍ പഴയ ട്രാഫിക് ലൈറ്റ് സംവിധാനമോ പോലിസ് ഉദ്യോഗസ്ഥരുടെ സേവനമോ അത്യാവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts