വെള്ളാപ്പള്ളി അന്തസില്ലാത്ത രാഷ്ട്രീയത്തിന്റെ വക്താവെന്ന് എം.എ ബേബി

klm-mababyചാരുംമൂട് :ആര്‍ എസ് എസ് കൂടാരത്തില്‍ എസ് എന്‍ ഡി പി യെ എത്തിക്കാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളി അന്തസില്ലാത്ത രാഷ്ട്രീയത്തിന്റെ വക്താവായി മാറിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.ഇടപ്പോണില്‍ മാവേലിക്കര മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആര്‍ രാജേഷിന്റെ  തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ അജണ്ടയാണ് ബി ജെ പിയുടെത് ഈ അജണ്ട കേരളത്തിലും പരീക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാമെന്ന വ്യാമോഹമാണ് ബി ജെ പിയ്ക്കുള്ളത് ബി ജെ പി യ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറപ്പിക്കാനുള്ള കരാറു പണി വെള്ളാപ്പള്ളി ഏറ്റെടുത്തിരിക്കുകയാണ് മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയായ ഇത്തരം നീക്കങ്ങളെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും അഴിമതിയില്‍ മുങ്ങി കുളിച്ച യു ഡി എഫ് സര്‍ക്കാരിനെതിരെ ജനം ബാലറ്റിലൂടെ വിധിയെഴുതുമെന്നും എം എ ബേബി പറഞ്ഞു.

ജേക്കബ് ഉമ്മന്‍ അധ്യക്ഷതവഹിച്ചു .സി എസ് സുജാത, കെ രാഘവന്‍, മുരളി തഴക്കര, കെ മധുസൂദനന്‍, ജി രാജമ്മ, പ്രഭാ വി മറ്റപ്പള്ളി, കെ രഘുപ്രസാദ്, , വി വിനോദ്, എന്‍ എസ് ശ്രീകുമാര്‍, , കെ ചന്ദ്രനുണ്ണിത്താന്‍,  എന്നിവര്‍ പ്രസംഗിച്ചു.

Related posts