വേലന്താവളത്ത് 500 കുടുംബത്തിനു കുടിവെള്ളമില്ല; പരിഹാരം വേണം

alp-waterkuttanaduകൊഴിഞ്ഞാമ്പാറ: വടകരപ്പതി പഞ്ചായത്ത് കുടിവെള്ളപദ്ധതി മോട്ടോര്‍ തകരാറിലായി വേലന്താവളം ഭാഗത്ത് അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവൈള്ളക്ഷാമത്തില്‍ അകപ്പെട്ടു. കാലവര്‍ഷം ആരംഭിച്ചതിനാല്‍ ലോറിവെള്ളം വിതരണം ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍സിഫ്ചള്ള, ആട്ടയാമ്പതി, ചുണ്ണാമ്പുക്കല്‍തോട്, വേലന്താവളം എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷം.

തകരാറിലായ പമ്പിംഗ് സ്റ്റേഷനിലെ മോട്ടോര്‍ പുനര്‍നിര്‍മാണത്തിനു നല്കിയിരിക്കുകയാണെന്നു പഞ്ചായത്ത് സെക്രട്ടറി രാമനുണ്ണി അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കുഴന്തൈ തെരേസ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ലോറിവെള്ളം എത്തിക്കണമെന്ന് കളക്ടര്‍ക്ക് നിവേദനം നല്കി. ജലക്ഷാം നേരിടുന്ന സ്ഥലങ്ങളില്‍ കൂടുതലായും ഹരിജന്‍ കുടുംബങ്ങളാണ് താമസിക്കുന്നത്.

ഇരുച്ക്രവാഹനങ്ങളില്‍ ദൂരെസ്ഥലങ്ങളില്‍ചെന്ന് കാനുകളിലാണ് വീട്ടുടമകള്‍ വെള്ളം കൊണ്ടുവരുന്നത്. ഇതു ഭക്ഷണം പാകം ചെയ്യുന്നതിനും കുടിവെള്ളത്തിനുപോലും തികയുന്നില്ല. വടകരപ്പതി കുടിവെള്ളപദ്ധതിയില്‍നിന്നും ജലവിതരണം ആരംഭിക്കുന്നതുവരെ കൂടുതല്‍ ലോറിവെള്ളം എത്തിക്കണമെന്നാണ് വീട്ടമ്മമാര്‍ ആവശ്യപ്പെടുന്നത്. കാലവര്‍ഷസമയം തുടങ്ങി ഒരുമാസമായിട്ടും പ്രദേശത്തു മഴ ലഭിക്കാത്തതിനാല്‍ വീട്ടുകിണറുകള്‍, മറ്റും ജലസംഭരണികളിലും ഇപ്പോഴും വെള്ളമില്ലാത്തതും ജലക്ഷാമം വര്‍ധിക്കുന്നതിനു കാരണമായിരിക്കുകയാണ്.

Related posts