നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയുടെ ചരിത്രത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഉടയോന്വാഴി. ഗാന്ധിസ്മരണകള്‍ നിറയുന്ന അപൂര്വസ്തുക്കളുടെ പ്രദര്‍ശനവുമായി ഗാന്ധിഗ്രാമം. സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ജി രാമചന്ദ്രന്റെ സ്മരണകളുമായി ജി.ആര് സ്ക്വയര്‍. വൈവിധ്യങ്ങളുടെ മഹാവിസ്മയശേഖരവുമായി നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നെയ്യാര്‍ മേള- 2016 ന് ഇന്ന് തിരി തെളിയും.
വൈകുന്നേരം നാലിന് വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര നടക്കും. വിവിധ കലാരൂപങ്ങളും കേരളീയ തനിമയാര്‍ന്ന ദൃശ്യങ്ങളും ഘോഷ യാത്രയെ ആകര്‍ഷകമാക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ എംഎല്‍എ മാരായ കെ. ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, ഐ.ബി സതീഷ്, അഡ്വ. എം. വിന്‍സെന്റ്, ഒ. രാജഗോപാല്‍ എന്നിവര്‍ വിശിഷ്ടാ തിഥികളായിരിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യു.ആര് ഹീബ അധ്യക്ഷയാകുന്ന യോഗത്തില്‍ ആനാവൂര്‍ നാഗപ്പന്, വി. പാപ്പച്ചന്, കെ.കെ ഷിബു, എം.എസ് ഫൈസല്ഖാന്, പി.കെ രാജ്മോഹന്‍, എസ്.ആര് തങ്കരാജ്, ഷാനവാസ് എന്നിവര്‍ പങ്കെടുക്കും. യോഗത്തിനു ശേഷം ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി മുന്‍കൈ എടുത്ത് നെയ്യാറ്റിന്‍കര നഗരസഭയുടെയും വിവിധ റസിഡന്റ്സ് അസോസിയേ ഷനുകളുടെയും യൂത്ത് ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണ ത്തോടെയാണ് നെയ്യാര്‍ മേള സംഘടി പ്പിച്ചിരിക്കുന്നത്. 2013-ലും 2014-ലും 2015-ലും നടന്ന മേളകളിലെ ജനപങ്കാളിത്തം ശ്രദ്ധേയമാ യിരുന്നു. കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോ ഷപരിപാടികളില് നെയ്യാറ്റിന്കരയേയും ഒരു വേദിയാ യി ഉള്‍പ്പെടുത്തിയിരിക്കുന്നത് മേളയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.