വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 15 മുതല്‍

TCR-VYAPARIതൃശൂര്‍: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം 15, 16, 17 തീയതികളില്‍ തൃശൂരില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15ന് ഉച്ചയ്ക്കു രണ്ടരയ്ക്കു കൊടുങ്ങല്ലൂര്‍ പള്ളിനടയില്‍നിന്നും പതാകജാഥയും മൂന്നിന് മുതുവറയില്‍നിന്നും കൊടിമരജാഥയും ആരംഭിക്കും. ഇരുജാഥകളും വൈകീട്ട് 5.30ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ സംഗമിച്ച്, പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ സെന്റിനറി ഹാളിലേക്ക് എത്തും.

16നു രാവിലെ 10ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. സമിതി മെമ്പര്‍മാരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണചടങ്ങ് മന്ത്രി എ.സി. മൊയ്തീനും സമിതി മെമ്പര്‍മാരില്‍നിന്നും തെരഞ്ഞെടുത്ത കര്‍ഷകര്‍ക്കുള്ള കാര്‍ഷിക പുരസ്കാര സമര്‍പ്പണം മന്ത്രി വി.എസ്. സുനില്‍കുമാറും ഉദ്ഘാടനം ചെയ്യും.

സമിതി അംഗങ്ങളുടെ മക്കളിലെ വിദ്യാഭ്യാസ-കലാ-കായിക പ്രതിഭകള്‍ക്കു മന്ത്രി സി. രവീന്ദ്രനാഥ് അവാര്‍ഡ് സമ്മാനിക്കും. സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 17നു വൈകീട്ട് നാലിനു തൃശൂര്‍ സിഎംഎസ് സ്കൂള്‍ പരിസരത്തുനിന്ന് തെക്കേ ഗോപുരനടയിലേക്ക് വ്യാപാരി വ്യവസായികളുടെ പ്രകടനം ആരംഭിക്കും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിന്‍, ജില്ലാ പ്രസിഡന്റ് ജോസ് തെക്കേത്തല, ട്രഷറര്‍ മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍, ജോയിന്റ് സെക്രട്ടറി ജോയ് പ്ലാശേരി, വൈസ് പ്രസിഡന്റ് അഡ്വ.കെ.ആര്‍. അജിത്ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts