വിഴിഞ്ഞം: ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിച്ച 14 കാരി മരിച്ചു. പേ വിഷബാധയെന്നു സംശയം. എന്നാല്‍ പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയി ച്ചു. കോവളം ബീച്ച് റോഡ് വാറുതട്ട് പുത്തന്‍ വീട്ടില്‍ ഹര്‍ഷകുമാര്‍ (മധു), മിനിതകുമാരി (ഉഷ) ദമ്പതികളുടെ മകള്‍ അനിഷ (നന്ദു-14) ആണ് ഇന്നലെ വൈകുന്നേരത്തോടെ മരണമടഞ്ഞത്. സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നതിങ്ങനെ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പല്ലുവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനീഷയെ സമീപത്തെ സ്വകാര്യആശുപത്രികളില്‍ ചികിത്സിച്ചു. പനി കുറഞ്ഞെങ്കിലും തൊണ്ടവേദനയെ തുടര്‍ന്ന് കുട്ടിക്ക് വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായതോടെ രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്തെ ജനറല്‍
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെയും അസുഖം കുറയാത്തതിനെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്റേ അടക്കമുള്ള പരിശേധനകള്‍ നടത്തിയെങ്കിലും പ്രകടമായ അസുഖങ്ങളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തില്ല. ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യ നില വഷളായതോടെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിക്കുകയും അവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയും ചെയ്തു.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പു തെരുവില്‍ നിന്നും ലഭിച്ച പട്ടിക്കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയിരുന്നതായും മരിച്ച പെണ്‍കുട്ടിയടക്കം ഇതിനെ കളിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പട്ടിക്കുട്ടി അവശനിലയിലായതിനെ തുടര്‍ന്ന് ഇതിനെ ഉപേക്ഷിക്കുകയായിരുന്നു. ഈ സംഭവവും പെണ്‍കുട്ടിക്ക് വെള്ളം കാണുമ്പോള്‍ ഭയം തോന്നിയിരുന്നതുമാണ് പേ വിഷബാധയേറ്റെന്നു സംശയിക്കാന്‍ കാരണം.
മരണമടഞ്ഞ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് പേ വിഷ ബാധയേറ്റിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീ കരണമി ല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയ അധി കൃതര്‍ അറിയിച്ചു. മരണമടഞ്ഞ നിലയിലാണ് രാത്രി 8.24ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. എന്നാല്‍ കുട്ടിക്ക് പേവിഷബാധയേറ്റിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റുമോര്‍ട്ടത്തിലൂടെയേ ഇനി സ്ഥിരീകരിക്കാന്‍ കഴിയൂ. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മണക്കാട് കാര്‍ത്തികതിരുന്നാള്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച അനിഷ.ഈ സ്കൂളിലെ തന്നെ പളസ് ടു വിദ്യാര്‍ഥിനിയായ ആര്‍ഷ സഹോദരിയാണ്.