പ്രമുഖ സിനിമ കണ്ട്രോളര് ശ്യാം ശിവരാജന് സംവിധായകനായി അരങ്ങേറുന്നു. കവല എന്ന ടിവി പരമ്പരയാണ് ശ്യാം ശിവരാജന് സംവിധാനം ചെയ്യുന്നത്. വൈറ്റ് ഫ്രെയിം ഫിലിംസ് നിര്‍മിക്കുന്ന കവലയുടെ ചിത്രീകരണം കൊട്ടാരക്കരയില്‍ പുരോഗമിക്കുന്നു. സമകാലിക സാമൂഹിക വിഷയങ്ങള്‍ നര്‍മത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്ന പരമ്പരയാണിത്.
രചന- ശ്രീമംഗലം വിജയന്, കാമറ- അജ്മല്‍ വെണ്ണല, ഗാനങ്ങള്‍- അഭിലാഷ് കെ. ആശ്രമം, സംഗീതം- സിബു സുകുമാരന്‍, ആലാപനം- കടക്കല്‍ രാജുകുട്ടി, കല- നീതി തേവലപറമ്പ്, എഡിറ്റര്‍- റയാന്, മേക്കപ്പ്- സിനി ലാല്‍, അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു രാധാകൃഷ്ണന്, പി.ആര്.ഒ- അയ്മനം സാജന്.
ഷാജി മാവേലിക്കര, കൊല്ലം ഷാ, സെന്തില്‍, സുഭാഷ് കൊല്ലം, അജീഷ് കൃഷ്ണ, കോട്ടാ ത്തല ശ്രീകുമാര്‍, ശിവപ്രസാദ്, ഗീതാഞ്ജലി, പ്രജുഷ, ഷേര്‍ളി പോള്‍ തരകന്, ദീപ, നവ്യ, ഇന്ദുജ, രേഷ്മ രാജ്, മീനാക്ഷി എന്നിവര്‍ അഭിനയിക്കുന്നു.