ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെ സമഗ്രവികസനത്തിന് സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് കെ.സി. ജോസഫ് എംഎല്‍എ. ഇതിനായി നഗരസഭയിലെ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ വികസന സെമിനാര്‍ നഗരസഭാ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയര്മാന് പി.പി. രാഘവന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ നിഷിത റഹ്മാന് കരടു പദ്ധതി രേഖ അവതരിപ്പിച്ചു. വികസനസമിതി ചെയര്മാന് വി.വി. സന്തോഷ് വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
സെക്രട്ടറി എം.പി. മോഹനന്, പ്രതിപക്ഷ നേതാവ് അഡ്വ. എം.സി. രാഘവന്, കൗണ്‍സിലര്‍മാരായ ജോസഫീന വര്‍ഗീസ്, ഷൈല ജോസഫ്, എന്‍.വി. വര്‍ഗീസ്, പി.വി. ശോഭന, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി.വി. ചന്ദ്രാംഗതന്‍, പി. കുഞ്ഞിക്കണ്ണന്, പി.കെ. ഷിഹാബ്, കെ.വി. കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു.