ഷാരൂഖ് കട പൂട്ടേണ്ടി വരുമെന്ന് രാം ഗോപാല്‍ വര്‍മ

shവിവാദ പ്രസ്താവനകള്‍ നടത്തി എന്നും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാന്‍ ശ്രമിക്കുന്നയാളാണ് രാം ഗോപാല്‍ വര്‍മ്മ. ഇത്തവണ ആര്‍ജിവി ഉപദേശ ശരം പായിക്കുന്നത് ബോളിവുഡ് താരം ഷാരൂഖിന് നേരെയാണ്. ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകാനാണെങ്കില്‍ അധികം വൈകാതെ ഷാരൂഖ് ഈ കട പൂട്ടേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

ഷാരൂഖിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ മനസിലാക്കണമെന്ന രീതിയിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ ഉപദേശം. ഈ പോക്കാണ് പോകുന്നതെങ്കില്‍ കമല ഹാസന്റെ അവസ്ഥയാണ് ഷാരൂഖിന് വരാന്‍ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. രജനീകാന്തിനൊപ്പം സൂപ്പര്‍ താര പദവിയില്‍ നിന്ന കമലിനെ താഴെയിറക്കിയത് വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ പോയത് കൊണ്ടാണെന്നാണ് ആര്‍ജിവിയുടെ  കണ്ടെത്തല്‍.ഫാനിലെ ഷാരൂഖിന്റെ അഭിനയം ഇഷ്ടപ്പെടാത്തതാണ് ഇത്തരം പ്രസ്താവനയുമായി അദ്ദേഹം രംഗത്തു വരാന്‍ കാരണം.

Related posts