സത്യപ്രസ്താവനയുടെ പകര്‍പ്പ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും

EKM-PRATHINJAകൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലം വരണാധികാരി മുമ്പാകെ സമര്‍പ്പിക്കണം.    സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മേല്‍വിലാസവും സ്ഥാപന ജംഗമ വസ്തുക്കളുടെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം. ഇത് വരണാധികാരിയുടെ ഓഫീസിന് മുന്നിലും  ഉപ വരണാധികാരിയുടെ ഓഫീസിനു മുന്നിലും പ്രദര്‍ശിപ്പിക്കും.

അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ അവരുടെ ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന നിയോജക മണ്ഡലത്തിന്റെ പരിധിക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധവും പ്രദര്‍ശിപ്പിക്കും. ഇതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കും. വരണാധികാരിക്ക് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന എല്ലാ രേഖകളും സത്യസന്ധമായിരിക്കണം. മുഖ്യ വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭിക്കും.

Related posts