സഹോദരഭവനില്‍ നെല്ലി നട്ട് പ്രാര്‍ഥനാപൂര്‍വം എസ്.ശര്‍മ്മ പ്രചാരണം തുടങ്ങി

ekm-nelliവൈപ്പിന്‍: സാമൂഹ്യപരിഷ്കര്‍ ത്താവും വിപ്ലവനായകനുമായിരുന്ന സഹോദന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയും ചെറായി സഹോദരന്‍സ്മാരകത്തില്‍ നെല്ലിമരം നട്ടും പ്രാര്‍ഥനാപൂര്‍വം എസ്. ശര്‍മ്മ വൈപ്പിനില്‍ പ്രചരണം തുടങ്ങി. തുടര്‍ച്ചയായി ആറാം തവണ മത്സരത്തിനിറങ്ങുന്ന ശര്‍മ്മക്ക് വൈപ്പിന്‍ ഇത് രാണ്ടാമൂഴമാണ്.  സഹോദര ഭവനില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ഗോപി ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, പള്ളിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്‍, മുന്‍ എംഎല്‍എ  വി കെ.ബാബു, പി.കെ. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ 133 ബൂത്തുകളിലും ഇന്നലെ വൃക്ഷത്തൈ നട്ടു.

വൈപ്പിന്‍ ഗോശ്രീ കവലയില്‍   സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.എം. സുധാകരന്‍ മാവിന്‍ തൈ നട്ടു. അഡ്വ. മജ്‌നു കോമത്ത്, പി.വി. ലൂയിസ്, എം.ബി ഷൈനി, കെ.എം. ശരത്ചന്ദ്രന്‍, പി എച്ച് മജീദ്, എ.എം. നവാസ് എന്നിവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് വൈപ്പിന്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍  നാളെ നായരമ്പലം ബിവിഎച്ച്എസ് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം  അഞ്ചിനു നടക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ഥി എസ്.ശര്‍മ്മ ,മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.

Related posts