സാങ്കേതിക തകരാര്‍: കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് ഈടാക്കിയത് ഇരട്ടി തുക

credit-cardബെര്‍ലിന്‍: കഴിഞ്ഞ ബുധനാഴ്ച ജര്‍മനിയില്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ നടത്തിയവരില്‍നിന്ന് ഈടാക്കിയിരിക്കുന്നത് സാധാരണ നിരക്കിന്റെ ഇരട്ടി ഫീസ്. സാങ്കേതിക തകരാറാണ് ഇതിനു കാരണമായി പറയുന്നത്.

ടെലികാഷ് എന്ന പേരില്‍ സര്‍വീസ് നല്‍കുന്ന ഫോക്കസ് ഓണ്‍ലൈനു പറ്റിയ തകരാറായിരുന്നു ഇത്. അവരുടെ വക്താവ് തന്നെയാണ് ഇതെക്കുറിച്ച് വിശദീകരണം നല്‍കിയിരിക്കുന്നതും.

ജര്‍മനിയില്‍ മുഴുവന്‍ ഇതേ പ്രശ്‌നം സംഭവിച്ചിട്ടുള്ളതായും വിശദീകരണത്തില്‍ പറയുന്നു. പണം നഷ്ടപ്പെട്ട എല്ലാവര്‍ക്കും വരും ദിവസങ്ങളില്‍, അധികമായി ഈടാക്കിയ തുക തിരികെ ക്രെഡിറ്റ് ചെയ്യുമെന്നും കമ്പനി ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts