ഹൈദരാബാദ്: സാനിയ മിര്‍സ റാക്കറ്റുകളുടെ റാണിയാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. മറ്റാരേക്കാളും നമ്മുടെ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ ആളാണ് സാനിയ. പി.ടി. ഉഷ, മേരി കോം, സാനിയ മിര്‍സ എന്നിവര്‍ നിരവധി യുവതി, യുവാക്കളെ കായിക രംഗത്തേക്ക് നയിച്ചവരാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. സാനിയയുടെ ആത്മകഥ എയ്‌സ് എഗന്‍സ്റ്റ് ഓഡ്‌സിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സ്ത്രീകളെ കുടൂതല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. അവര്‍ സാനിയയെപോലെ ലോകത്തര നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.