ദുരന്തം മുൻകൂട്ടി കണ്ടതുപോലെ! കുടുംബത്തെ ഭാര്യവീട്ടിലേക്കു മാറ്റി വിനോയ് നടന്നതു മരണത്തിലേക്ക്; രണ്ട് സുഹൃത്തുക്കളെയും ദുരന്തം വിഴുങ്ങി.

എടക്കര: മാതാവിനെയും ഭാര്യയെയും കുട്ടികളെയും ഭാര്യവീട്ടിലേക്കു മാറ്റി വിനോയി തിരികെയെത്തിയതു മരണത്തിലേക്ക്.

കവളപ്പാറ ദുരന്തത്തിൽ കാണാതായ നെടിയകാലായിൽ വിനോയിയാണ് മാതാവിനെയും ഭാര്യയെയും മക്കളെയും സുരക്ഷിത സ്ഥാനത്താക്കി ദുരന്തത്തിലേക്കു മറഞ്ഞത്. ദുരന്തം മുൻകൂട്ടി കണ്ടതുപോലെ വിനോയി സംഭവദിവസം മാതാവ് ഉഷ, ഭാര്യ ബിനിത രണ്ടു മക്കൾ എന്നിവരെ നേരത്തെ പൊട്ടൻതരിപ്പയിലുള്ള ഭാര്യവീട്ടിലേക്കു മാറ്റിയിരുന്നു. തുടർന്നു കവളപ്പാറയിലേക്കു മടങ്ങി.

വീട്ടിൽ മാതാവ് പാകം ചെയ്ത മീൻകറി കൂട്ടി ചോറുണ്ണാൻ സുഹൃത്ത് ചീരോളി സഹദേവനുമൊത്തു വീടിനു സമീപമെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. സുഹത്തുക്കളെ ഇരുവരെയും ദുരന്തം വിഴുങ്ങി. ഇവരുടെ വീടിനു കേടുപാടുകളൊന്നും സംഭവിച്ചില്ല. വിനോയിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സുഹത്ത് സഹദേവനെ കിട്ടിയിട്ടില്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS